ചെക്കിക്കുളം: കുട്ടികളെ മികച്ച വായനക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാധാകൃഷ്ണ എയുപി സ്‌കൂൾ “വീട്ടിലൊരു ലൈബ്രറി” പദ്ധതി ആരംഭിച്ചു. വായന വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതി സ്കൂൾ പ്രഥമാധ്യാപിക പി.വി. സജിന ഉദ്ഘാടനം ചെയ്തു.
വായനദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യു.പി. വിഭാഗത്തിലും എൽ.പി. വിഭാഗത്തിലുംപ്പെട്ട കുട്ടികളുടെ വീടുകളിലാണ് പ്രഥമഘട്ടത്തിൽ ലൈബ്രറി ഒരുക്കി നൽകിയത്. ചടങ്ങിൽ കെ. സുഭാഷ് പുത്തൂർ, രാധേഷ്, അക്ഷയ്, ഷംന, ഡാലിയ എന്നിവർ സംസാരിച്ചു.