കണ്ണൂർ: കേരളത്തിലെ എല്ലാ മേഖലകളെയും ഇടിച്ചുപൊളിച്ചെന്ന് ആരോപിച്ച് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി “നാഥനില്ലാത്ത കേരളം” എന്ന ശീർഷകത്തിൽ ജില്ലാ കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
“ആരോഗ്യരംഗം പൂർണമായും തകർന്ന നിലയിലാണ്. കണ്ണൂർ ജില്ലാ ആശുപത്രിയും പരിയാരം മെഡിക്കൽ കോളജും ഗുരുതരാവസ്ഥയിലാണ്. അത്രയും ഗുരുതരമായ അവസ്ഥയിലായിട്ടും സർക്കാർ തിരിഞ്ഞുനോക്കുന്നില്ല,” – അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് റോഡുകളുടെ സ്ഥിതിയും അതീവ മോശമായിരിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.
“മലപ്പുറത്തും കണ്ണൂരിലുമുള്ള റോഡുകൾ തകർന്നുപോയി, വാഹനഗതാഗതം നിലച്ചു. എന്നാൽ നിർമ്മാണ രംഗത്തെ അഴിമതിയും, സ്വജനപക്ഷപാതവും കണ്ടുമുട്ടാനാകാതെ സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് റീൽ ഇട്ട് കളിക്കുകയാണ് ” – അദ്ദേഹം വിമർശിച്ചു.
“ജനജീവിതം ഇത്രമേൽ ദുസ്സഹമായ അവസ്ഥ ഇതിനുമുമ്പ് കേരളത്തിൽഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യ നേതൃത്വം:
• ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള അധ്യക്ഷനായി
• ട്രഷറർ മഹമൂദ് കടവത്തൂർ സ്വാഗതം പറഞ്ഞു
• പ്രസംഗിച്ചവർ:
അഡ്വ. കെ.എ. ലത്തീഫ്, കെ.പി. താഹിർ, ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി ഹാജി, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, സി.കെ. മുഹമ്മദ്, അഡ്വ. എം.പി. മുഹമ്മദലി, മഹമൂദ് അള്ളാംകുളം, എൻ.കെ. റഫീഖ് മാസ്റ്റർ, പി.കെ. സുബൈർ, ബി.കെ. അഹമ്മദ്,
കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ,
എസ്ഡിയു ദേശീയ വൈസ് പ്രസിഡണ്ട് എം.എ. കരിം,
പി.സി. നസീർ, പി.പി. മഹമൂദ്, കെ.സി. അഹമ്മദ്, യു.പി. അബ്ദുറഹിമാൻ, സി. സീനത്ത്, ഷമീം ജമാൽ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ കലക്ടറേറ്റിനു മുന്നിൽ എത്തിയത് മണ്ഡലം ഭാരവാഹികളായ ഒ.പി. ഇബ്രാഹിം മാസ്റ്റർ, കെ കെ അഷ്റഫ് ,പി വി അബ്ദുല്ല മാസ്റ്റർ, ഫാറൂഖ് വട്ടപ്പൊയിൽ, ഇ.പി. ഷംസുദ്ദീൻ, എസ് കെ പി സക്കറിയ, ടി എൻ എ ഖാദർ ,മുസ്തഫ കൊടിപ്പൊയിൽ ,സിപി റഷീദ്, ഷാനിദ് മേക്കുന്ന്, കെ പി മുഹമ്മദലി മാസ്റ്റർ, ഷക്കീർ മൗവഞ്ചേരി ,പ്രകടനത്തിനും പ്രതിഷേധ സംഗമത്തിനും നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

