മയ്യില്‍: മയ്യില്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ‘കുഞ്ഞിക്കൈകളിൽ കുഞ്ഞിക്കോഴി’ പദ്ധതി യു.പി. ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഗ്രാമശ്രീ ഇനത്തില്‍പെട്ട കോഴിക്കുഞ്ഞുങ്ങളും, തീറ്റയും മരുന്നും സൗജന്യമായി വിതരണം ചെയ്തു.
മുല്ലക്കൊടി യു.പി. സ്‌കൂളില്‍ നടന്ന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത നിര്‍വഹിച്ചു. വിദ്യാഭ്യാസ കാര്യ ചെയര്‍പേഴ്‌സണ്‍ വി.വി. അനിത അധ്യക്ഷയായി. പഞ്ചായത്തംഗം എം. അസ്സൈനാര്‍, പി. പ്രീത, ഇ.എം. സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ എന്നിവരും പ്രസംഗിച്ചു.
പാഠപുസ്തക വിജ്ഞാനത്തിന് പുറമെ പ്രായോഗിക ജീവിതപാഠങ്ങൾ അറിയാൻ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി വലിയ സഹായമാകുമെന്നാണ് അധികൃതരുടെ വിശ്വാസം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

