‘ഗാന്ധി അടുക്കളയിലല്ല അരങ്ങത്താണ്’ – ഗാന്ധി-നെഹ്റു ഛായാചിത്ര ക്യാമ്പയിൻ ഉദ്ഘാടനം

kpaonlinenews

കൊളച്ചേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഗാന്ധി അടുക്കളയിലല്ല അരങ്ങത്താണ്’ ഗാന്ധി-നെഹ്റു ഛായാചിത്ര ക്യാമ്പയിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം തല വിതരണോദ്ഘാടനം കൊളച്ചേരിയിൽ നടന്നു.

നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷനായ പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട് കൊളച്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. ശ്രീധരൻ മാസ്റ്റർക്ക് ഛായാചിത്രം കൈമാറി ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.

കെ.പി. ശശിധരൻ (ബ്ലോക്ക് പ്രസിഡന്റ്), ടി.പി. സുമേഷ് (മണ്ഡലം പ്രസിഡന്റ്), സജി എം. എം. (പഞ്ചായത്ത് മെമ്പർ), പ്രവീൺ പി. (യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സന്ധ്യ, ടിന്റു സുനിൽ, വരുണ്‍ സി.വി, മുസ്താഹ്‌സിൻ, നിതുൽ വിനോദ്, നിഹാൽ എ.പി, ഇർഷാദ്, നവീൻ, രാധാകൃഷ്ണൻ എന്നിവരും നേതൃത്വം നൽകി. റൈജു പി.വി സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.

👉🏻 നിങ്ങളുടെ വാർത്തകൾ പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?

📢 ഇനി വൈകാതെ പങ്കുവയ്ക്കൂ… kannadiparamba.online വഴി!

📞 75599 54786 (WhatsApp / Call)

🌍 നാട്ടിനകത്തും പുറത്തുമായി… നിങ്ങളുടെ വാർത്ത, നിങ്ങളുടെ ഭാഷയിൽ!

Share This Article
error: Content is protected !!