ദേശീയ പണിമുടക്ക്: കണ്ണൂർ നഗരത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പ്രകടനം

Kannadiparamba online news

കണ്ണൂർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. ആർ.എസ്. പോസ്റ്റോഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം തെക്കീ ബസാറിൽ സമാപിച്ചു.

പ്രതിഷേധ പ്രകടനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. താവം ബാലകൃഷ്ണൻ അധ്യക്ഷനായി. ടി.വി. രാജേഷ്, എം.കെ. ജയരാജൻ, എം. ഉണ്ണികൃഷ്ണൻ, കാടൻ ബാലകൃഷ്ണൻ, അബ്ദുൽ വഹാബ്, അരക്കൻ ബാലൻ, എം. ഗംഗാധരൻ, കെ. അശോകൻ, സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.

“തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, 2022ലെ വൈദ്യുതി ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ ആസ്തിവിൽപ്പന അവസാനിപ്പിക്കുക, NPS–UPS ഉപേക്ഷിച്ച് പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്കിന്റെ ആഹ്വാനം.”

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!