ദേശീയ പണിമുടക്കിൻ്റെ മറവില്‍ ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിട്ടു : തളിപ്പറമ്പ് ബാംബു ഫ്രഷ് റസ്റ്റോറന്റ് നാട്ടുകാര്‍ ഉപരോധിച്ചു

Kannadiparamba online news

തളിപ്പറമ്പ് : ദേശീയ പണിമുടക്കിൻ്റെ മറവില്‍പട്ടാപ്പകല്‍ ശുചിമുറിമാലിന്യം സ്വകാര്യ ഹോട്ടല്‍ ഉടമ കാക്കാത്തോടിലേക്ക് തുറന്നുവിട്ടത് ദുർഗന്ധം വമിപ്പിച്ചു.ഇതില്‍ പ്രതിഷേധവുമായി നാട്ടുകാർ ബാംബു ഫ്രഷ് റസ്റ്റോറന്റ് ഉപരോധിച്ചു. ദേശീയ പണിമുടക്ക് ദിവസം ഉച്ചയോടെയാണ് സംഭവം.

ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റിലെ ശുചിമുറി മാലിന്യങ്ങളാണ് തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിട്ടത്. മാലിന്യം കീഴാറ്റൂർ ഭാഗത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാർക്ക് കടുത്ത ദുർഗന്ധം കാരണം പ്രദേശത്ത് നില്‍ക്കാനാവാത്ത അവസ്ഥയായി.

ഇതോടെയാണ് നാട്ടുകാർ അന്വേഷണം നടത്തി പോയപ്പോള്‍ മാലിന്യം ബാംബുഫ്രഷില്‍ നിന്നാണെന്ന് കണ്ടെത്തിയത്.

രോഷാകുലരായ നാട്ടുകാർ ചിറവക്കിലെത്തി റസ്‌റ്റോറന്റ് വളഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്ബ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീല്‍ പത്മനാഭൻ, നഗരസഭാ കൗണ്‍സിലർമാരായ കെ.രമേശൻ, കെ.എം.ലത്തീഫ്, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ബിജുമോൻ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!