കണ്ണൂരിൽ യെലോ അലർട്ട്: കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Kannadiparamba online news

കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരത്തോളം ന്യൂനമർദ പാതയും, തെക്ക്-പടിഞ്ഞാറൻ ഗംഗാതടം പശ്ചിമ ബംഗാളിന് മുകളിലായി നിലനിൽക്കുന്ന ന്യൂനമർദവും ചേർന്നാണ് മഴ വീണ്ടും ശക്തമാകുന്നത്.

2025 ജൂലൈ 11 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുമെന്നും, പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചതായി അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം നാളെ വരെ ചില ഇടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ കാറ്റ് വേഗതയിൽ ശക്തമായ കാറ്റ് വീശാനുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സുരക്ഷിതരായി തുടരണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദേശിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!