നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ.

Kannadiparamba online news

കണ്ണൂർ: നഷ്ടപ്പെട്ടതും മോഷണം പോയതുമായ 33 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ. മൊബൈൽ ഫോൺ സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് പുറമെ തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിലാണ് ട്രേസ് ആയത്. ലഭിച്ചവരിൽ നിന്നും നേരിട്ടോ, പോലീസ് സ്റ്റേഷൻ വഴിയോ, കൊറിയർ വഴിയോ ആണ് എത്തിച്ചത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ്. പി ഐ.പി.എസ് സി.ഈ.ഐ.ആര്‍ പോര്‍ട്ടലിനെ കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകൾ കമ്മീഷണർ നേരിട്ട് തന്നെ ഉടമസ്ഥർക്ക് നൽകുകയും ചെയ്തു. സൈബർ സെൽ എ.എസ്.ഐ എം.ശ്രീജിത്ത് സി.പി.ഒ ദിജിൻ രാജ് പി. കെ, എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക്‌ ചെയ്തു നൽകി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൈബർ സെൽ 300 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.

മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ

മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ശേഷം പരാതി റസീത് ഉപയോഗിച്ച് സി.ഈ.ഐ.ആർ പോർട്ടൽ (https://www.ceir.gov.in) വഴി ഫോണിലുള്ള മുഴുവൻ ഐഎംഇഐ നമ്പറുകളുടെ വിവരങ്ങളും നൽകിയാൽ ഫോൺ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണിൽ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കിൽ ഫോൺ ട്രേസ് ആവുകയും ചെയ്യും. ശേഷം ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങിക്കുമ്പോൾ ഉടമസ്ഥരിൽ നിന്നും നഷ്ടപ്പെട്ടതിന് ശേഷം ഉടമസ്ഥർ അറിയാതെയാണ് വിളിക്കുവാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സഞ്ചാർസാത്തി(https://sancharsaathi.gov.in) എന്ന വെബ്സൈറ്റിലെ Know Genuineness of Your Mobile Handset എന്ന ഓപ്ഷൻ വഴി ഐഎംഇഐ നമ്പർ നൽകിയാൽ മതി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!