വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

Kannadiparamba online news

കണ്ണൂർ: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ ആശുപത്രിയിലെ പൊട്ടി പൊളിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ പുനർനിർമ്മിക്കണം, രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷ ഉറപ്പാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും മാർച്ചിലൂടെ മുന്നോട്ട് വച്ചു.

ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. “വൻകിട സ്വകാര്യ ആശുപത്രികൾ സർക്കാർ സഹായത്തോടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് കടന്നെത്തുകയാണ്. അവർക്കായി സർക്കാരാണ് സർക്കാർ ആശുപത്രികളെ അവഗണിക്കുന്നത്,” എന്ന് അദ്ദേഹം ആരോപിച്ചു.

ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ അധ്യക്ഷനായിരുന്നു. സി. രഘുനാഥ്, എ.പി. ഗംഗാധരൻ, അജികുമാർ കരിയിൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!