ഇരിട്ടി. കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍.
വളപട്ടണം മന്ന സൗജാസിലെ കെ.വി.ഹഷീര്‍(40), വളപട്ടണം വി.കെ.ഹൗസില്‍ വി.കെ.ഷമീര്‍(38) എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 18.815 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എല്‍13 ഇസഡ്-2791 ഹോണ്ട ജാസ് കാറില്‍ എത്തിയ ഇവരില്‍ നിന്ന് എം.ഡി.എം.എ .പിടിച്ചെടുത്തത്. .
ബംഗളൂരുവില്‍ നിന്ന് 16,000 രൂപക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്ന് ഇവര്‍ സമ്മതിച്ചു.
സീനിയര്‍ സി.പി.ഒ ദീപു, ഡ്രൈവര്‍ സി.പി.ഒ ആദര്‍ശ് എന്നിവരും പ്രതികളെ പിചികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

