നാറാത്ത്: നാറാത്ത് വില്ലേജ് സമ്മേളനം ഞായറാഴ്ച (ജൂലൈ 6) മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന പ്രവാസിയും വില്ലേജ് കമ്മിറ്റി അംഗവുമായ കെ. രാഘവൻ പതാക ഉയർത്തി. വി.പി. ബാലകൃഷ്ണൻ അനുശോചന കുറിപ്പ് വായിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. ദിനേശൻ സ്വാഗതം പറഞ്ഞു.
പി.ഐ. മുരളീധരൻ അധ്യക്ഷനായി, സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.പി. രാജൻ ഉദ്ഘാടനം ചെയ്തു.
വില്ലേജ് സെക്രട്ടറി എ. ബാബുരാജ് പ്രവർത്തന റിപ്പോർട്ടും, സെക്രട്ടറി കെ.വി. ശിവൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഏരിയ വൈസ് പ്രസിഡന്റ് സി. പ്രകാശൻ, ഏരിയ ട്രഷറർ എം. മനോജ്, അരക്കൻ പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയവും സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു.
പുതിയ ഭാരവാഹികൾ:
• പ്രസിഡന്റ്: പി.ഐ. മുരളീധരൻ
• വില്ലേജ് സെക്രട്ടറി: എ. ബാബുരാജ് (തുടർച്ച)
• ജോയിന്റ് സെക്രട്ടറി: കെ. സനൽ
• വൈസ് പ്രസിഡൻറ്: കെ. രാഘവൻ
• ട്രഷറർ: വി.പി. ബാലകൃഷ്ണൻ
കെ. സനൽ നന്ദി പറഞ്ഞു.