വളപട്ടണം: weighbridge മെഷീനിൽ കൃത്രിമം നടത്തി കമ്പനിയുടെ ലക്ഷങ്ങളോളം രൂപ തട്ടിയ കേസിൽ നാല് പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരിയിലെ എൻഎച്ച് 66 നിർമാണ കമ്പനിയായ വിശ്വ സമുദ്ര എൻജിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സ്ക്രാപ്പ് യാർഡിലാണ് തട്ടിപ്പു നടന്നത്.
സ്ക്രാപ്പ് വിൽക്കുന്ന സമയത്ത് തൂക്കത്തിൽ കുറവ് കാണിക്കുന്നതുവഴി കമ്പനിക്ക് നഷ്ടമുണ്ടാക്കി. എട്ടുമാസത്തോളം നീണ്ട തട്ടിപ്പിലൂടെയാണ് ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടം കമ്പനിക്ക് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
പ്രതികൾ:
തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിയുടെ സ്റ്റാഫുകളായ എസ്. രമേഷ് ജി. വെങ്കടേഷ് പി. വിഗ്നേഷ് എൻ. സുനിൽ മുൻ ജീവനക്കാരനായ കെ. മൻമദറാവു കൂടാതെ, കമ്പനിയിൽ നിന്നുള്ള സ്ക്രാപ്പ് വാങ്ങിയിരുന്ന ഡെൽറ്റ പവർ, എആർ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഏജൻറ് മുഹമ്മദ് അലി എന്നിവരാണ് കേസിലെ ആറ് പ്രതികൾ. ഇവരിൽ നാലുപേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
അന്വേഷണ സംഘം:
വളപട്ടണം എസ്.ഐ. വിപിൻ ടി.എൻ, എസ്.ഐ. സുരേഷ് ബാബു, സി.പി.ഒ. തിലകേഷ്, സി.പി.ഒ. സുമിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
📹 കമ്പനി സിസിടിവിയും അക്കൗണ്ടുകളും പരിശോധിച്ചാണ് തട്ടിപ്പ് വെളിച്ചത്തിൽ വന്നത്.