അനധികൃത തണ്ണീർത്തട മണ്ണിടലിനും മാലിന്യ നിക്ഷേപത്തിനുമെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

kpaonlinenews

കണ്ണാടിപ്പറമ്പ്: കാട്ടാമ്പള്ളി – വെണ്ടോട് മേഖലകളിൽ നടക്കുന്ന അനധികൃത തണ്ണീർത്തട മണ്ണിടലിനും മാലിന്യ നിക്ഷേപത്തിനുമെതിരെ ശക്തമായ നിലപാടോടെ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

നാറാത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ:
• മുഖ്യ രക്ഷാധികാരി: കാണി ചന്ദ്രൻ
• ചെയർമാൻ: പി.ടി. രത്നാകരൻ
• വൈസ് ചെയർമാൻമാർ: എൻ.കെ. നാരായണൻ, മുഹമ്മദ് കുഞ്ഞി പാറപ്രം
• കൺവീനർ: എം.വി. ദാസൻ
• ജോയിന്റ് കൺവീനർമാർ: എ.വി. ശ്രീജിത്ത്, ജവാദ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

ശോയിബ്, നിയാസ്, എം.വി. സുഖീഷ്, വിജയൻ ചോല, ഷൈനീഷ്, കണ്ണൻ, പ്രസന്ന, പ്രീഷ

ജൂലായ് അവസാന വാരത്തിൽ പൊതുജനങ്ങളുടെയും യുവജന സംഘടനകളുടെയും പങ്കാളിത്തത്തോടെ വിപുലമായ യോഗം സംഘടിപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.
നാറാത്ത് പഞ്ചായത്തിലെ മുഴുവൻ ഭാഗങ്ങളിലും അനധികൃത പ്രവർത്തനങ്ങൾക്കെതിരായ ശക്തമായ ഇടപെടലുകൾക്ക് ആക്ഷൻ കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share This Article
error: Content is protected !!