മയ്യില്‍: വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ചെങ്കല്‍ ലോറി കച്ചി നശിച്ചു. ചെറുപഴശ്ശി കടൂര്‍ നിരന്തോട് കവലക്ക് സമീപത്തെ കെ.പി. ജസീമിന്റെ ലോറിയാണ് വെള്ളിയാഴ്ച രാവിലെ ആറിന് കത്തി നശിച്ചത്. ലോറിയുടെ മുന്‍ഭാഗത്ത് നിന്നു പുലര്‍ച്ചെ പുക ഉയരുന്നുണ്ടായത് പ്രഭാത സവാരി നടത്തുന്നവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ഓടിയെത്തിവര്‍ തീ കെടുത്താന്‍ ശ്രമിച്ചങ്കിലും മുന്‍ഭാഗം പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.
നിര്‍ത്തിയിട്ട ചെങ്കല്‍ ലോറി കത്തി നശിച്ചു.
