പുഴയങ്ങാടി: പഴയങ്ങാടി പുതിയങ്ങാടി ചൂട്ടാടെ രാമമൂർത്തി (35), എസ്.വി. ഇഖ്ബാൽ (47) എന്നിവരെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി.
പുതിയങ്ങാടി ചൂട്ടാടെ മുഹമ്മദ് ഇജാസ് (23)നെയാണ്, കോഴിക്കോട്–മലപ്പുറം അതിർത്തിയിൽ നിന്ന് പഴയങ്ങാടി പൊലീസ് പിടികൂടിയത്.
പഴയങ്ങാടി എസ്.ഐ. കെ. സുഹൈൽ, എ.എസ്.ഐ. ശ്രീകാന്ത്, സീനിയർ സി.പി.ഒ. കെ.പി. ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
ഇജാസിനെ കോടതി റിമാൻഡ് ചെയ്തു. സംഭവമുണ്ടായത് കഴിഞ്ഞ മാസം 29-നാണ്.