


കണ്ണാടിപ്പറമ്പ: ലയൺസ് ക്ലബ്ബ് ഇന്റർനാഷനലിന്റെ കീഴിലെ ഡിസ്ട്രിക്ട് 318 E റീജിയൻ X സോൺ 2 ആയ ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. കണ്ണാടിപ്പറമ്പ പുല്ലൂപ്പി റോഡിലെ അലോക്കൻ ഓഡിറ്റോറിയത്തിൽ വെച്ച് ഇന്നലെ വൈകീട്ട് 6 മണിക്ക് നടന്ന ചടങ്ങിന്റെ ഔപചാരിക തുടക്കത്തിന് പ്രസിഡന്റ് ലയൺ എ.കെ രാജ്‌മോഹൻ MJF നേതൃത്വം നൽകി. കുമാരി ആർദ്ര മനോജ് കുമാറിന്റെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പതാകാർപ്പണ ചടങ്ങ് ലയൺ രാധാകൃഷ്ണൻ ടി.വി നിർവ്വഹിച്ചു. സെക്രട്ടറി ലയൺ പി രാധാകൃഷ്ണൻ MJF ക്ലബ്ബ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ലയൺ അഡ്വ. കെ.വി മനോജ് കുമാർ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. മുഖ്യാതിഥിയായ VDG & ഇൻഡക്ഷൻ ഓഫീസർ പി.എസ് സൂരജ് MJF ഭദ്രദീപം തെളിച്ചു. തുടർന്ന് 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനപ്രതിഷ്ഠയും പുതിയ അംഗങ്ങളുടെ അംഗത്വദാന ചടങ്ങും അദ്ദേഹം നിർവഹിച്ചു. ശേഷം പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ലയൺ പി രാധാകൃഷ്ണൻ MJF സ്വീകരണ പ്രസംഗം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ ലയൺ പി.കെ നാരായണൻ MJF, രജി. ചെയർപേഴ്‌സൺ ലയൺ രവി കുന്നുൾ, മേഖലാ ചെയർപേഴ്‌സൺ ലയൺ നവീൻ മനോമോഹനൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ശേഷം ക്ലബ്ബ് മെമ്പർമാരുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും മാധ്യമപ്രവർത്തകരെയും ആദരിച്ചു. പ്രസ്തുത പരിപാടിയിൽ വൈസ് പ്രസിഡന്റ് ലയൺ ബാബു പണ്ണേരി സ്വാഗതവും, ട്രഷറർ ലയൺ സി.കെ പ്രേമരാജൻ നന്ദിയും പറഞ്ഞു.
||||| 2025-26 വർഷത്തേക്കുള്ള ഓഫീസ് ബെയറർമാരായി ചുമതലയേറ്റവർ |||||
● പ്രസിഡന്റ്: ലയൺ പി രാധാകൃഷ്ണൻ MJF
● സെക്രട്ടറി: ലയൺ സുഭാഷ് കെ.വി
● ട്രഷറർ: ലയൺ എ ഗോപിനാഥൻ
● വൈസ് പ്രസിഡന്റ് (1): ലയൺ സി.കെ പ്രേമരാജൻ
● വൈസ് പ്രസിഡന്റ് (2): ലയൺ മനോമോഹൻ വി.സി
● വൈസ് പ്രസിഡന്റ് (3): ലയൺ മുഹമ്മദ് ശിഹാബ്
● ജോ. സെക്രട്ടറി: ലയൺ രാജേഷ് എ.എം
● ക്ലബ്ബ് കോ-ഓർഡിനേറ്റർ: ലയൺ പി.കെ ശശി നമ്പ്യാർ
||| മെമ്പർഷിപ്പ് കമ്മിറ്റി |||
● ചെയർപേഴ്‌സൺ: ലയൺ കെ.പി സുരേന്ദ്രൻ
● LCIF കോ-ഓർഡിനേറ്റർ: ലയൺ എ.കെ രാജ്മോഹൻ MJF
● ക്ലബ്ബ് മാർക്കറ്റിങ് ചെയർപേഴ്‌സൺ: ലയൺ രാജീവ് മാണിക്കോത്ത്
● സർവീസ് ചെയർപേഴ്‌സൺ: ലയൺ കെ.വി ശിവരാമൻ
● ടൈൽ ട്വിസ്റ്റർ: ലയൺ വിനോദ് വി.വി
● ലയൺ ടൈമർ: ലയൺ സജീഷ് പി.പി
● FBS ചെയർപേഴ്‌സൺ: ലയൺ സി.സി ചന്ദ്രൻ
||| ഡയറക്ടർമാർ |||
- ലയൺ പി.കെ നാരായണൻ MJF
- ലയൺ ബാബു പണ്ണേരി MJF
- ലയൺ ദീപു എൻ
- ലയൺ വത്സൻ എം
- ലയൺ ദീപിക വി
- ലയൺ രാധാകൃഷ്ണൻ ടി.വി
- ലയൺ ഗീത വിനോദ്
- ജയൻ കെ എം
- ബാലകൃഷണൻ പി പി