നഗരത്തിലും പരിസരത്തും ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. തോട്ടട ഡിവിഷനിൽ 5 വീടുകൾ തകർന്നു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ വൈദ്യുതിയും തടസപ്പെട്ടു. കണ്ണോത്തും ചാലിൽ റൂഫിംഗ് ഷീറ്റ് തകരുകയും മരങ്ങൾ പൊരിഞ്ഞ് വീണ് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സ്ഥലങ്ങൾ മേയർ മുസ്ലിഹ് മഠത്തിൽ സന്ദർശിച്ചു രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. കൗൺസിലർമാരായ പ്രകാശൻ പയ്യനാടൻ , ബിജോയ് തയിൽ എന്നിവരും ഉണ്ടായിരുന്നു.
ചുഴലിക്കാറ്റ് നാശനഷ്ടംസംഭവിച്ച സ്ഥലങ്ങൾ മേയർസന്ദർശിച്ചു.
