കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്ന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ കെ എസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള കെ എസ് യു ഭാരവാഹികളെ തല്ലിച്ചതച്ച പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കണ്ണൂർ ജില്ലയിൽ പൂർണ്ണമാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാരിനെതിരെ വിദ്യാർത്ഥി സമൂഹം ശക്തമായി പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ ബന്ദിന് കെ എസ് യു സംസ്ഥാന, ജില്ലാ ബ്ലോക്ക് നേതാക്കൾ നേതൃത്വം നൽകി.
കെ എസ് യു വിദ്യാഭ്യാസ ബന്ദിൽ പ്രതിഷേധം ; കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലും, വൈഷ്ണവ് എം ഉൾപ്പടെ നേതാക്കൾ അറസ്റ്റിൽ.
