കണ്ണൂർ :ആരോഗ്യമേഖല ഐ സി യു.വിൽ എന്ന മുദ്രാവാക്യം വിളിച്ച് ഡി എം ഒ ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിനിടെ പോലീസിനെ തള്ളി മാറ്റിയും പോലീസിനെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് യൂത്ത് ലീഗ് നേതാക്കൾ ഉൾപ്പെടെ 211 പേർക്കെതിരെ പോലീസ് കേസെടുത്തു. നാറാത്ത് സ്വദേശി കെ.കെ.ഷിനാജ്, കാക്കയങ്ങാട് സ്വദേശി നസീർ നെല്ലൂർ, മുല്ലക്കൊടിയിലെ പി. പി.ഷംസീർ, തളിപ്പറമ്പ മുക്കോലയിലെ പി.സി.നസീർ, പുല്ലൂപ്പിയിലെ സി.എം.അഷ്കർ , എരമംആലക്കാട്ടെ എം.കെ.ജംഷീർ, പന്നിയൂരിലെ നൗഷാദ് കക്കോട്ടകത്ത്, വളപട്ടണം കടവ് റോഡിലെ എം എം. മിദ്ലാജ്, പെരിങ്ങോത്തെ എം.എസ്. ഷബീർ ഇക്ബാൽ, ചേലേരിയിലെ മുസമ്മിൽ, എടയന്നൂരിലെ കെ. ഷബീർ, എന്നിവർക്കും കണ്ടാലറിയാവുന്ന 200 പേർക്കുമെതിരെയുമാണ് എസ്.ഐ.വി.വി.ദീപ്തിയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തത്.ഇന്നലെ രാവിലെ 11.30 മണിയോടെ ഡിഎംഒ .ഓഫീസിന് സമീപം വെച്ചാണ് സംഭവം. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയ ഘട്ടത്തിൽ പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കിയും ഉപയോഗിച്ചിരുന്നു.
ഡി എം.ഒ.ഓഫീസിലേക്ക് മാർച്ച് നടത്തിയ 211 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്
