കണ്ണാടിപ്പറമ്പ: ‘കണ്ണാടിപ്പറമ്പ ഓൺലൈൻ ന്യൂസി’ന് ലയൺസ് ക്ലബ്ബ് ഓഫ് മയ്യിലിന്റെ സ്നേഹാദരം. ഇതിന്റെ ഭാഗമായി മാനേജിങ് എഡിറ്റർ അനീസ് കണ്ണാടിപ്പറമ്പിനെ പി.എസ് സൂരജ് MJF പൊന്നാടയണിയിച്ചു. തുടർന്ന് ക്ലബ്ബിന്റെ സ്നേഹോപഹാരവും അദ്ദേഹം കൈമാറി. ഇന്നലെ വൈകീട്ട് കണ്ണാടിപ്പറമ്പ പുല്ലൂപ്പി റോഡിലെ അലോക്കൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ലയൺസ് ക്ലബ്ബിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ വെച്ചാണ് ആദരവ് നൽകിയത്.
‘കണ്ണാടിപ്പറമ്പ ഓൺലൈൻ ന്യൂസി’ന് ലയൺസ് ക്ലബ്ബിന്റെ സ്നേഹാദരം
