കെഎസ്ആർടിസി ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

kpaonlinenews

കൊല്ലം: വാഹനാപകടത്തിൽ കൊല്ലം പരവൂർ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്ര വാഹന യാത്രികരായ പരവൂർ സ്വദേശികൾ മരിച്ചു. ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കല്ലമ്പലത്തിന് സമീപമായിരുന്നു അപകടം നടന്നത്. മുന്നിൽ പോയ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ ബസ് ഇടിക്കുകയായിരുന്നു.

Share This Article
error: Content is protected !!