അഴീക്കോട് കടലിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി

Kannadiparamba online news

അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത്
കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത്
കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാന്നൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പികെ ഗണേഷൻ നമ്പ്യാറിൻ്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു.
വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി പ്രിനീഷിന് വേണ്ടി ചൊവ്വാഴ്ച്ചയും തിരച്ചിൽ തുടരുകയാണ്.
കോസ്റ്റൽ പോലീസും വളപട്ടണം പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
തിങ്കളാഴ്ച്ച വൈകീട്ടായിരുന്നു യുവാക്കൾ കടലിൽ ഇറങ്ങിയത്. വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. യുവാക്കൾ കടലിൽ ഇറങ്ങുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. പിന്നീട് ഇവർ തിരയിൽപ്പെട്ടതായി ഈ സമയം ബീച്ചിലുണ്ടായിരുന്നവർ നാട്ടുകാരെ അറിയിക്കുകയായിരുന്നു. കരയിൽ അഴിച്ചുവച്ച വസ്ത്രത്തിൽ നിന്ന് ലഭിച്ച ഐ.ഡി കാർഡിൽ നിന്നാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!