ലൈഫ് ഭവന പദ്ധതി: സംസ്ഥാന സർക്കാരിന്റെ ആദരവ് നാറാത്ത് പഞ്ചായത്ത് ഏറ്റുവാങ്ങി

kpaonlinenews

നാറാത്ത്: ലൈഫ് ഭവന പദ്ധതി ഭൂമിയുള്ള ഭവനരഹിതർക്ക് സമ്പൂർണ്ണ ഭവനം നിർമ്മിച്ചു നൽകിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ആദരവ് നാറാത്ത് ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.വി.സുമേഷ് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് ആദരവ് ഏറ്റുവാങ്ങിയത്.

Share This Article
error: Content is protected !!