നാലാംപീടിക: പന്ന്യങ്കണ്ടി മഹല്ലിൽ നിന്നും ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഹജ്ജാജിമാർക്ക് അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ യാത്രയപ്പ് നൽകി..
നാലാംപീടിക അൽ ഫലാഹ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ
പ്രസിഡന്റ മുഹമ്മദ് അലി ഫൈസി യുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖതീബ് ഉസ്താദ് അബുൽ ഹസൻ അലി ശാദുലി അൽഖാസിമി ഉത്ഘാടനം ചെയ്തു.
മുഹമ്മദ് അഷ്‌റഫ് അൽ ഖാസിമി ,ഫിറോസ് സഅദി എന്നിവർ ഹജ്ജാജിമാർക്ക് നസ്വീഹത്ത് നൽകി.
പി പി ഖാലിദ് ഹാജി, കെ.പി കാദർ കുട്ടി,കെ എം പി അഹമദ് കുട്ടി,ഉമ്മർ മൗലവി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
പി.പി.ഹംസ മാസ്റ്റർ,ശാഹുൽ ഹമീദ്,മുസ്തഫ കെ പി എന്നിവർ മറുപടി പ്രസംഗം നടത്തി.
പരിപാടിയിൽ A. F. I. C ജനറൽ സെക്രട്ടറി: റഹീസ്.കെ.പി. സ്വാഗതവും, ജോയിന്റ് സെക്രട്ടറി അഷ്‌റഫ്.കെ.എം.പി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

