മയ്യിൽ: തെരുവ് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരം. ചേലേരി കാരാട്ട് സ്വദേശി രയരോത്ത് ഹൗസിൽ ആർ.അനീഷി(40) നാണ് പരിക്കേറ്റത്.ഏഴാം തീയതി ബുധനാഴ്ച രാത്രി 10.25 മണിക്ക് ഇയാൾ ഓടിച്ച കെ എൽ 59.പി.6995 നമ്പർ ബൈക്ക് യാത്രക്കിടെ പുല്ലൂപ്പി ജുമാ മസ്ജിദിന് സമീപം റോഡിലാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ കണ്ണൂർ ഏ.കെ.ജി.ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബന്ധുവിൻ്റെ പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

