കഞ്ചാവുമായി യുവാവ് പിടിയിൽ

kpaonlinenews

പയ്യന്നൂർ: കഞ്ചാവുപൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിന്തുടർന്ന്പിടികൂടി. സിനിമാ രംഗത്തും പൊതുരംഗത്തും പ്രവർത്തിക്കുന്ന പയ്യന്നൂർ കണ്ടങ്കാളിയിലെ എൻ.നദീഷ് നാരായണനെ (31) യാണ്
റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ദിനേശനും സംഘവും പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ നീക്കത്തിലാണ്
കണ്ടങ്കാളി റെയിൽവേ ഗേറ്റിന് സമീപം വെച്ച് 115 ഗ്രാം കഞ്ചാവുമായി ഇയാൾ എക്സൈസ് പിടിയിലായത്.
പരിശോധനയിൽ ഗ്രേഡ്അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കമലാക്ഷൻ ടി വി, പ്രിവൻറ്റീവ് ഓഫീസർ വിനോദ് വി കെ, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഷിജു വി വി, സിവിൽ എക്സൈസ് ഓഫീസർ ശരത്ത്. കെ, വിനീഷ് കെ,വനിത സിവിൽ എക്സൈസ് ഓഫീസർ ജൂന ടി വി എന്നിവരും ഉണ്ടായിരുന്നു.

Share This Article
error: Content is protected !!