കൊളച്ചേരി: മെയ് 4 ന് നടക്കുന്ന പാടിക്കുന്ന് രക്തസാക്ഷി ദിനം 75-ാം വാർഷികത്തിൻ്റേയും മോറാഴ സമര നായകൻ സഖാവ് അറാക്കൽ കുഞ്ഞിരാമൻ്റെ ചരമദിനത്തിൻ്റേയും ഭാഗമായി പാടിക്കുന്ന് രക്തസാക്ഷി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 24 വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് കൊളച്ചേരി മുക്കിൽ സമര സാക്ഷ്യം ചിത്രകാര കൂട്ടായ്മ സംഘടിപ്പിക്കും. ജൻമി നാടുവാഴിത്വത്തിനും അമിതാധികാര പ്രവണതക്കും എതിരെ കർഷകസംഘവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ പോരാട്ടങ്ങളാണ് സമരസാക്ഷ്യത്തിലൂടെ ചിത്രകാരന്മാർ ക്യാൻവാസിൽ ഒരുക്കുന്നത്.
കെ.സി ഹരികൃഷ്ണൻ മാസ്റ്റർ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്ന കൂട്ടായ്മയിൽ എം. ദാമോദരൻ അധ്യക്ഷനാകും. ജില്ലയിലെ പ്രശസ്ത ചിത്രകാരന്മാരായ
ഗോവിന്ദൻ കണ്ണപ്പുരം, വർഗീസ് കളത്തിൽ എം. ദാമോദരൻ, വാസവൻ പയ്യട്ടം, സന്തോഷ് ചുണ്ട തുടങ്ങിയ 13 ചിത്രകാരന്മാരാണ് കൂട്ടായ്മയിൽ അണിനിരക്കുന്നത്
സമരസാക്ഷ്യം ചിത്രകാര കൂട്ടായ്മ നാളെ
