അൽ ഇഫ്തിതാഹ് ദാറുൽ ഹസനാത്ത് പ്രവേശനോത്സവത്തിന് പ്രൗഢ തുടക്കം

kpaonlinenews

കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് സെക്കൻ്ററി ഒന്നാം തരത്തിലേക്കും ഹിഫ്ളുൽ ഖുർആൻ കോളേജിലേക്കും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രവേശനോത്സവം അൽ ഇഫ്തിതാഹ് സയ്യിദ് അസ്ലം തങ്ങൾ അൽ മഷ്ഹൂർ ഉദ്ഘാടനം ചെയ്തു .കോളേജ് പ്രിൻസിപ്പൽ സയ്യിദ് അലി ഹാശിം തങ്ങൾ ദാറുൽ ഹസനാത്തിലേക്കും ഹിഫ്ള് കോളേജിലേക്കു മുള്ള വിദ്യാർത്ഥികളുടെ പഠനാരംഭം നടത്തി. ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അധ്യക്ഷനായി. ദാറുൽ ഹുദാ സീനിയർ മുദരിസ് ഇസ്ഹാഖ് ബാഖവി ചെമ്മാട് മുഖ്യ പ്രഭാഷണം നടത്തി.വൈ. പ്രിൻസിപ്പാൾ അനസ് ഹുദവി വിഷയാവതരണം നടത്തി.കെ.പി അബൂബക്കർ ഹാജി, ഡോ.ഇസ്മാഈൽ ഹുദവി, ഉനൈസ് ഹുദവി, അസീസ് ബാഖവി, ഫാറൂഖ് ഹുദവി, ഉസെെർ ഖാസിമി, സത്താർ ഹാജി, അബ്ദുറഹ്മാൻ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി, നാസർ ഹാജി, പി.പി ഖാലിദ് ഹാജി, എൻ.എൻ ശരീഫ് മാസ്റ്റർ, റസാഖ് ഹാജി, മജീദ് ഹുദവി, ഇ.വി മുഹമ്മദ്, മുസ്തഫ ഹാജി കാഞ്ഞിരോട് സംബന്ധിച്ചു.ഹസനവി റഫീഖ് ഹുദവി സ്വാഗതവും ഡോ. താജുദ്ദീൻ വാഫി നന്ദിയും പറഞ്ഞു

Share This Article
error: Content is protected !!