കൊളച്ചേരി: മനുഷ്യ ബന്ധങ്ങൾക്ക് അതിർവരമ്പുകൾ തീർക്കുന്ന വർത്തമാനകാലത്ത് സ്നേഹ ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഒരു നാടകയാത്ര…… മീസാൻ കല്ല് അരങ്ങിലെത്തുകയാണ്
കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാലയാണ് നാടകം അരങ്ങിലെത്തിക്കുന്നത്. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ശരീരം തളർന്ന് പോയ ജമാലിൻ്റെ അതിജീവനത്തിൻ്റ കഥയാണ് മിസാൻ കല്ല്. ജമാലിൻ്റേയും സുഹൃത്ത് രമേശൻ്റെയും സുഹൃദ് ബന്ധങ്ങളിലൂടെയാണ് നാടകം സഞ്ചരിക്കുന്നത്. ഒരാൾക്ക് ചെരിച്ച് കിടത്താൻ പാകത്തിലുള്ള കബറിൽ അടക്കി മണ്ണിട്ട് മൂടിയാൽ എന്ത് സ്വർഗമാണുമ്മാ……ഈ ഭൂമിയല്ലേ ഉമ്മാ സ്വർഗം ….. ഇവിടം സ്വർഗം പണിയാനല്ലേ എല്ലാവരും ശ്രമിക്കേണ്ടത്…. മതത്തിൻ്റെയും വിശ്വാസത്തിൻ്റേയും പേരിൽ നടക്കുന്ന അനീതികൾക്കെതിരെ വിരൽ ചൂണ്ടുകയാണ് നാടകം. കൊള്ള പലിശക്കാരൻ്റെ ചതിക്കുഴിയിൽ പെട്ട് പോകുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ നാടകത്തിൽ വരച്ച് കിട്ടുന്നുണ്ട്.
നവകേരള ശില്പി സ. ഇ എം എസ്, വിപ്ലവ കവി വയലാർ രാമവർമ്മ, കുമരനാശാൻ, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സാന്നിധ്യം നാടകത്തിലെ പ്രത്യേകതയാണ്.
ഭാരത് ഭവൻ പുരസ്കാര ജേതാവ് ശ്രീധരൻ സംഘമിത്ര രചന നിർവ്വഹിച്ച നാടകം വത്സൻ കൊളച്ചേരിയാണ് സംവിധാനം ചെയ്തിട്ടുള്ളത്.
പ്രശസ്ത നാടക നടി മിനിരാധൻ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന നാടകത്തിൽ
പി. രാധാകൃഷ്ണൻ ടി.കെ. ശ്രീജിത്ത്
വി. രാജേന്ദ്രൻ
എം.പി മുഹമ്മദ് റാഫി
കെ. ശശിധരൻ
പത്മ വിനോദ്
ബിജിനഷിജു
റജിന പി.പി
ഷീബ, ഒ.മോഹനൻ തുടങ്ങിയവർ വേഷമിടുന്നു.
സുമേഷ് ചാല മ്യൂസിക്ക് റിക്കാർഡിംഗും സംഗീത നിയന്ത്രണവും നടത്തുന്ന നാടകത്തിൽ രാജീവൻ പണ്ടാരി ദീപസംവിധാനവും ദീപ നിയന്ത്രണവും നിർവ്വഹിക്കുന്നു.
മീസാൻ കല്ല് ഏപ്രിൽ 16 ന് അരങ്ങിലെത്തും
