പയ്യന്നൂർ. : പ്രസവ ചികില്‍സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു.
പയ്യന്നൂര്‍ തെക്കെ മമ്പലത്തെ കെ.പാര്‍വ്വതി(23)യാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് യുവതിയെ കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലായ പാര്‍വ്വതിയുടെ കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് യുവതി മരണപ്പെടുകയായിരുന്നു.
സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ ആരോഗ്യ നിലയും ഗുരുതരമാണ്.
നീലേശ്വരത്തെ പി.പവിത്രന്‍-കെ.ഗീത ദമ്പതികളുടെ മകളാണ്. ഗൾഫിൽ ജോലി ചെയ്യുന്നഏഴോം
നരിക്കോട്ടെ വിധു ജയരാജാണ് ഭര്‍ത്താവ്.
ഏക സഹോദരി ശ്രീലക്ഷ്മി . പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കാരംനാളെ ( ശനി)
രാവിലെ സമുദായ ശ്മശാനത്തില്‍.
പ്രസവചികിത്സക്കിടെ യുവതി മരണപ്പെട്ടു
