വിദ്യാർത്ഥിനികളുടെ ഫോട്ടോമോർഫ്ചെയ്ത് നവമാധ്യമഗ്രൂപ്പിൽ പ്രചരിപ്പിച്ച് അപമാനിച്ച വിദ്യാർത്ഥി പിടിയിൽ

Kannadiparamba online news

കണ്ണൂർ .കോളേജ് വിദ്യാർത്ഥിനികളുടെ ഫോട്ടോ മോർഫ് ചെയ്ത് തലക്കെട്ട് നൽകി മനപ്പൂർവ്വം അപമാനിച്ച വിദ്യാർത്ഥി പിടിയിൽ. തോട്ടട സ്വദേശി തരുൺ (20) നെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ഒമ്പത് വിദ്യാർത്ഥിനികളുടെ പരാതിയിലായിരുന്നു കേസ്.ഇക്കഴിഞ്ഞ ജനുവരി ഒന്നിനും ഫെബ്രവരി 28 നുമിടയിലാണ് പരാതിക്കാസ്പദമായ സംഭവം.എസ്.എഫ്.ഐ.കോളേജ്നേതാവു കൂടിയായ പ്രതി അപമാനിക്കാൻ പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്യുകയും തലക്കെട്ടോടുകൂടി ടെലിഗ്രാം ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിനികൾ ടൗൺ പോലീസിൽ പരാതി നൽകി.ഒമ്പത് വിദ്യാർത്ഥിനികളുടെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!