വിദേശത്ത് ഇ.ഡി. ഉദ്യോഗസ്ഥർ ചമഞ്ഞ് കോടികൾ തട്ടിയെടുത്ത കണ്ണൂർ സ്വദേശിയായ യുവാവിനെ ഡൽഹിയിലെത്തിച്ചു

Kannadiparamba online news

കണ്ണൂർ .ഗൾഫിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയെടുത്ത സംഘത്തിലെ യുവാവിനെ കണ്ണൂർ പോലീസിൻ്റെ സഹായത്തോടെ ഇൻ്റർപോൾ സംഘം പിടികൂടി ഡൽഹിയിലെത്തിച്ചു.
ചെറുകുന്ന് മുണ്ടപ്രം കമ്മാരംക്കുന്നിലെ വളപ്പിൽപീടികയിൽ സവാദിനെ (31)യാണ് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സഹായത്തോടെ അന്താരാഷ്ട്ര കുറ്റാന്വേഷണ സംഘമായ ഇൻ്റർപോൾ സംഘം ഡൽഹിയിലെ പട്യാല കോടതിയിൽ ഇന്നലെ രാത്രിയോടെ ഹാജരാക്കിയത്. പ്രതിയെ ഇന്ന് ദുബായിയിലേക്ക് നാടുകടത്തും. വിദേശത്ത് നിന്നും നാട്ടിലേക്ക് മുങ്ങിയ ഇയാൾ
പയ്യന്നൂർ പാലക്കോടുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കണ്ണപുരം പോലീസ് പിടികൂടി എസ് പി യുടെ ഐ. എസ് സെൽ സ്ക്വാഡിന് കൈമാറിയത്. തുടർന്ന് ടൗൺ സ്റ്റേഷനിൽ പാർപ്പിച്ച ശേഷം ഇൻ്റർപോൾഅധികൃതരുമായി ബന്ധപ്പെട്ട് പ്രതിയെ ഡൽഹിയിൽ എത്തിക്കുകയായിരുന്നു.
ദുബായിയിൽ പ്രവാസികളെ ഇ.ഡി. ഉദ്യോഗസ്ഥർചമഞ്ഞ് ഭീഷണിപ്പെടുത്തി അഞ്ച് കോടി എൺപത് ലക്ഷം രൂപയോളമാണ് സംഘം തട്ടിയെടുത്തത്. പ്രതികൾ രാജ്യം വിട്ടതോടെ പ്രവാസികൾ എംബസി അധികൃതർക്കും മറ്റും പരാതി നൽകി. തുടർന്ന് ദുബായ് ഭരണാധികാരികൾ പ്രതികളെ പിടികൂടാൻ ഇൻ്റർപോളിൻ്റെ സഹായം തേടുകയായിരുന്നു. പിടിക്കൊടുക്കാതെ
ഒളിവിൽ കഴിയുന്നമുഖ്യ പ്രതിയായകണ്ണൂർ സ്വദേശിക്കു
വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ഊർജ്ജിതമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!