ഷാർജ: മാതോടം പ്രവാസി കൂട്ടായ്മയുടെ ഈ വർഷത്തെ ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡി മീറ്റിങും നടത്തി. കഴിഞ്ഞ ഞായറാഴ്ച ഷാർജ മൈസലൂൺ ടീ പാർക്ക് റെസ്റ്റോറന്റിൽ വെച്ചു നടന്ന പരിപാടിയിൽ കാസർഗോഡ് സഅദിയ കോളേജ് വിദ്യാർത്ഥി മുഹമ്മദ് ബിൻ ജലീൽ പ്രാർത്ഥന നിർവ്വഹിച്ചു. പരിപാടിയിൽ കൂട്ടായ്മ ജനറൽ സെക്രട്ടറി ആരിഫ് മാതോടം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മഹ്റൂഫ് പിയുടെ അധ്യക്ഷതയിൽ സീനിയർ എക്സിക്യൂട്ടീവ് മെമ്പറും ദുബായിലെ മെഡിക്കൽ സേവന രംഗത്തെ നിറ സാന്നിധ്യവുമായ ഷൗക്കത്തലി എം.കെ ഉദ്ഘാടനം നിർവ്വഹിച്ചു. സൈദ് പി, ആബിദ് യു.വി, ഷബീർ കണ്ണോത്ത് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. 2024-2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും സെക്രട്ടറി അവതരിപ്പിച്ചു. കൂട്ടായ്മ ട്രഷറർ ജാസിം നന്ദി പ്രകാശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

