ബദ്ർ അനുസ്മരണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു

kpaonlinenews

നൂഞ്ഞേരി. റമളാൻ ആത്മവിശുദ്ധിക്ക് എന്ന പ്രമേയത്തിൽ നൂഞ്ഞേരി മർകസുൽ ഹുദയിൽ ബദർ അനുസ്മരണ പരിപാടിയും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. തഅ‌ജീലുൽ ഫുതൂഹ് ആത്മീയ മജ്ലിസിന് സയ്യിദ് ശംസുദ്ദീൻ ബാഅലവി മുത്തുകോയ തങ്ങൾ, പി കെ അബ്ദുൽ റഹ്മാൻ സഅദി തുടങ്ങിയവർ നേതൃത്വം നൽകി . ബദ്ർ അനുസ്മരണ പ്രഭാഷണം അബ്ദുൽ റശീദ് ദാരിമി നടത്തി . പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പാലത്തുങ്കര, ഇബ് റാഹിം മാസ്റ്റർ പാമ്പുരുത്തി,ഹാഫിള് സിറാജുദ്ദീൻ ഫാളിലി, ഹാഫിള് നിസാമുദ്ദീൻ സഖാഫി, മുഹമ്മദ്‌ ശഫീഖ് സഖാഫി, ഇ വി അബ്ദുൽ ഖാദർ ഹാജി, ഹാരിസ് ടി പി,അബ്ദുൽ ലത്തീഫ് കെ ,നസീർ സഅദി കയ്യങ്കോട്, നജ്മുദ്ദീൻ കെ തുടങ്ങിയവർ പങ്കെടുത്തു

Share This Article
error: Content is protected !!