കണ്ണാടിപ്പറമ്പ് : കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തുന്ന മാക്സ് ടാലൻറ് സർച്ച് എക്സാമിൽ ദേശ സേവ യുപി സ്കൂളിലെ കുട്ടികൾ ഇത്തവണയും സംസ്ഥാനതലത്തിൽ വിജയം കരസ്ഥമാക്കി. തനയ് ശങ്കർ , റഷ്ദാൻ റഫീൽ എന്നിവരാണ് ദേശസേവയ്ക്ക് വേണ്ടി മിന്നും വിജയം കരസ്ഥമാക്കിയത്. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്ത ഈ പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും ഒൻപത് കുട്ടികൾ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു .
ഗണിതത്തിൽ സംസ്ഥാനതലത്തിൽ മികച്ച വിജയം നേടി ദേശ സേവയിലെ കുട്ടികൾ
