തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റു ചെയ്തു.
പുളിമ്പറമ്പ് തോട്ടാറമ്പ് സ്വദേശിനി സ്നേഹാ മെര്‍ലിനെ(25)യാണ് തളിപ്പറമ്പ്പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെയാണ് യുവതി പീഡനത്തിനിരയാക്കിയത്.കുട്ടിബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോക്സോ കേസിൽ യുവതി പിടിയിൽ
