കൊളച്ചേരി :- ‘വേണ്ട ലഹരിയും ഹിംസയും എന്ന സന്ദേശവുമായി മഹിള യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊളച്ചേരിമുക്ക് മുതൽ കമ്പിൽ വരെ ലഹരി വിരുദ്ധ പദയാത്ര സംഘടിപ്പിച്ചു. മഹിള യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും കൂട്ടായ്മയുടെ നേതൃത്വത്തിൽ
കമ്പിൽ ബസാറിൽ നടന്ന സമാപന പൊതുയോഗം ഡി വൈ എഫ് ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ അധ്യക്ഷനായി. ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു. എം ദാമോദരൻ, കെ.വി പത്മജ, പി.അക്ഷയ് എന്നിവർ സംസാരിച്ചു.