.
ചിറക്കൽ: നാഷണൽ ഹൈവേ കണ്ണൂർ ബൈപ്പാസ് കോൺട്രാക്റ്റ് കമ്പനിയായ വിശ്വ സമുദ്രയുടെ അക്കരമ്മൽ പ്രദേശത്ത് സ്ഥാപിച്ച വിഷപുക പുറന്തള്ളുന്ന ടാർമിക്സ് പ്ലാന്റിലേക്ക് ജനകീയ സമര വിളംബര ജാഥ നടത്തി,
കാട്ടാമ്പള്ളി, അക്കരമ്മൽ, കാഞ്ഞിരത്തറ, കൊല്ലത്തിക്കൽ, കോട്ടക്കുന്ന്, ബാലൻ കിണർ, തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന
പ്രദേശങ്ങളിലെ ജനങ്ങൾക്കും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളിൽ പോലും മാരക രോഗങ്ങൾക്ക് ഇടയാക്കുന്ന ടാർ മിക്സിങ് പ്ലാന്റ് എത്രയും വേഗം അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ മാർച്ചിൽ സ്ത്രീകളും കുട്ടികളു മടക്കം നിരവധി ആളുകൾ പങ്കെടുത്തു,
വരും ദിവസങ്ങളിൽ കൂടുതൽ ജനപങ്കാളിത്തത്തോടെ ശക്തമായ സമരമുറകൾ സംഘടിപ്പിക്കുമെന്ന് ജാഥ മുന്നറിയിപ്പ് നൽകി,
നിസാർ കാട്ടാമ്പള്ളി,റാഹിദ് സി,ശാഹുൽ ഹമീദ് കാട്ടാമ്പള്ളി,മുനീർ കടവൻ, നവാസ് ടി കെ,റിഷാദ് കെ വി, മഷൂദ് കെ കെ എന്നിവർ നേതൃത്വം നൽകി