വളപട്ടണത്ത് മയക്ക് മരുന്നുമായി രണ്ട് പേർ അറസ്‌റ്റിൽ. പന്നിയൂർ സ്വദേശി പി പി ഷംസീർ, പാപ്പിനിശ്ശേരി ചുങ്കം സ്വദേശി മുഹമ്മദ് ഹസീബ് എന്നിവരാണ് കാർ സഹിതം അറസ്‌റ്റിലായത്.
വളപട്ടണം എസ് എച്ച് ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ്, എസ് ഐ ടി എം വിപിൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു ലഹരി വേട്ട. 4 ഗ്രാമോളം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് പിടികൂടിയത്.
എം.ഡി.എം.എ ഉപയോഗിക്കാനായി സൂക്ഷിച്ച വളഞ്ഞ രീതിയിലുള്ള ഗ്ലാസ് കുഴലും കണ്ടെത്തി. ഇവരില്‍ നിന്ന് 3.22 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
രണ്ട് മൊബൈര്‍ ഫോണുകളും 5,500 രൂപയും പോലീസ് കണ്ടെടുത്തു.
ജില്ലയില്‍ എം.ഡി.എം.എ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
എസ്.സി.പി.ഒ ജോസ്, സി.പി.ഒ കിരണ്‍ എന്നിവരും എസ്.ഐയോടൊപ്പം പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.