തളിപ്പറമ്പിൽ സീഡ് സൊസൈറ്റി പണം സ്വീകരിച്ചത് 425 പേരിൽനിന്ന്

kpaonlinenews

തളിപ്പറമ്പ് : സീഡ് സൊസൈറ്റി തളിപ്പറമ്പിൽനിന്ന്‌ 425 പേരിൽ നിന്നായി ശേഖരിച്ചത് 60,000 രൂപ വീതം. ഇവർക്കാർക്കും ഇരുചക്രവാഹനം നൽകിയിട്ടില്ല. സൊസൈറ്റി ചെയർമാൻ അനന്ദു കൃഷ്ണൻ അറസ്റ്റിലായതോടെ പണം മുടക്കിയവരും പ്രമോട്ടർമാരും ആശങ്കയിലായി. 25 പ്രമോട്ടർമാരാണ് ഈ പ്രദേശത്തുള്ളത്. ഫെബ്രുവരി ഒന്നുമുതൽ പദ്ധതി നടപ്പിൽ വരുമെന്നായിരുന്നു നൽകിയ ഉറപ്പ്. സാമൂഹികപ്രവർത്തനമായി കണ്ടാണ് സൊസൈറ്റി ഇവിടെ പ്രവർത്തനമാരംഭിച്ചതെന്ന് തളിപ്പറമ്പിലെ സീഡ് സൊസൈറ്റി സെക്രട്ടറി സുബൈർ സൂപ്പർവിഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 

ആനുകൂല്യങ്ങളൊന്നും പറ്റിയിരുന്നില്ല. ഗുണഭോക്താക്കൾക്ക് പണം തിരിച്ചുനൽകാനുള്ള നടപടിക്ക് മേലധികാരികളോടാവശ്യപ്പെടുമെന്നും സുബൈർ സൂപ്പർവിഷൻ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രസിഡൻറ് കെ.പി.ജയചന്ദ്രൻ, എൻ.കുഞ്ഞിക്കണ്ണൻ, പങ്കജാക്ഷൻ എന്നിവരും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് 40 ലേറെ പരാതികൾ ലഭിച്ചതായി തളിപ്പറന്പ് പോലീസ് അറിയിച്ചു

Share This Article
error: Content is protected !!