റേഷൻ കടക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി

Kannadiparamba online news

കക്കാട് : ഭക്ഷ്യധാന്യങ്ങൾ ഇല്ലാതെ സംസ്ഥാനത്തെ റേഷൻ കടകൾ :- സർക്കാർ അനാസ്ഥയ്ക്കെതിരെ കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കക്കാട് അങ്ങാടിയിലെ റേഷൻ കടക്ക് മുന്നിൽ നടത്തിയ ധർണ്ണാ സമരം കെ.പി.സി സി അംഗം റിജിൽ മാക്കുറ്റി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനുരൂപ് കുമാർ പൂച്ചാ ലി അദ്ധ്യക്ഷം വഹിച്ചു. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂക്കിരി രാജേഷ്, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയംഗം കല്ലിക്കോടൻ രാജേഷ്, നാവത്ത് പുരുഷോത്തമൻ , വി ഹാസ് അത്താഴക്കുന്ന്, ഉഷാകുമാരി കെ, ആശാ രാജീവൻ , കൗൺസിലർ സുനിഷ, എം പ്രഭാകരൻ, മഞ്ജുഷ ഗോകുൽ ,കാവ്യ ദിവാകരൻ , മുരളി അത്താഴക്കുന്ന്, രാഗേഷ് ബാലൻ, കെ ശ്രീജ, എന്നിവർ സംസാരിച്ചു. ജലീൽ ചക്കാല ക്കൽ സ്വാഗതവും , കെ. ദിവാകരൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!