ചെങ്ങളായി ഗ്രാമപഞ്ചായത്ത് 2025, 26 വർഷത്തെ പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു

Kannadiparamba online news

ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ
2025 – 26 വർഷത്തെ പദ്ധതികളുടെ വികസന രേഖ അവതരിപ്പിച്ചു വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് 18 വാർഡിലെയും ഗ്രാമസഭകൾ ചേർന്ന് ഗ്രാമസഭാ നിർദേശങ്ങൾ വർക്കിംഗ് ഗ്രൂപ്പ് ചർച്ച ചെയ്ത് ക്രോഡീകരിച്ചാണ് വികസന സെമിനാറിൽ അവതരിപ്പിച്ചാണ് പദ്ധതി ആസൂത്രണപ്രക്രിയ പൂർത്തിയായത്.

വികസന സെമിനാർ ബഹു ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ശോഭന ടിച്ചറുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയെ കുറിച്ചുള്ള കാഴ്ചപ്പാടും വികസന കാഴ്ചപ്പാടും ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ രവിമാഷ് അവതരിപ്പിച്ചു വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ജനാർദ്ദനൻ പദ്ധതി അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം പ്രജോഷ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി രജിത തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ നാരായണൻ, കൊയ്യം ജനാർദ്ദനൻ,പി പ്രകാശൻ,
ടി രാജ്കുമാർ, കെ എം പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, പി കെ സതീശൻ, എം വി ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി മധു സ്വാഗതവും ഹെഡ്ക്ലാർക്ക് ശ്രീജിത്ത്പി പി.ആർ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!