ദുബായ് കെഎംസിസി വളപട്ടണംആൾ ഇന്ത്യ സെവൻസ് ഫുട്ബാൾഹൈബറി എഫ് സി ജേതാക്കൾ

kpaonlinenews

ദുബായ് : കെ എം സി സി വളപട്ടണം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖിസൈസിലെ സ്റ്റാർ ഇന്റർ നാഷണൽ സ്‌കൂൾ സ്റ്റേഡിയത്തിൽ വെച്ചുനടന്ന പ്രഥമ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ “ഹൈബറി എഫ് സി ജേതാക്കളായി”

അൽ അമീൻ ഗ്രൂപ്പ് മാസ്സ് ഷാർജയാണ് ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാർ .ടൂർണ്ണമെന്റിലെ മൂന്നാം സ്ഥാനക്കാരായി വൈ എം സി എ മുട്ടം ടീമും നാലാം സ്ഥാനക്കാരായി ഹിമാലയ കൂൾ അറക്കലും അർഹരായി.

ചടങ്ങിൽ Dr കൊറിയർ &കാർഗോ ,സേഫ് സോൺ ആട്ടോ സ്പേർ പാർട്സ് ,SCR റെന്റ് എ കാർ , ലുലു സ്റ്റാർ ലാൻഡ് ജനറൽ ട്രാൻസ്‌പോർട് ,ഡ്രീം വേൾഡ് ട്രാവൽ & ടൂർസ് എന്നീ സ്ഥാപനങ്ങൾക്കുള്ള ഉപഹാരങ്ങൾ നൽകി ആദരിച്ചു.

വിശിഷ്ടാതിഥികളായി എളിയ ക്ഷണം സ്വീകരിച്ചെത്തിയ ദുബൈ കെഎംസിസി ജില്ലാ,മണ്ഡലം , പഞ്ചായത്ത് ഭാരവാഹികൾ, മണ്ഡലം വനിതാ വിങ്ങ് ഭാരവാഹികൾ ,യു എ ഇ വളപട്ടണം പ്രവാസി കൂട്ടായ്‌മ ഭാരവാഹികൾ,വളപട്ടണത്തുള്ള
മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ടൂർണ്ണമെന്റിൽ ഏറ്റവും നല്ല മൽസരം കാഴ്ചവെച്ച ടീമായി ഹിമാലയ കൂൾ അറക്കലിനെ തെരഞ്ഞെടുത്തു.
ബെസ്റ്റ് പ്ലയറായി ഹൈബറി എഫ് സി യുടെ ഹാഫിസ് , ബെസ്റ്റ് ഡിഫൻഡറായി അൽ അമീൻ ഗ്രൂപ്പ് മാസ്സ് ഷാർജയുടെ റിയാസ് ,ടോപ് ഗോൾ സ്‌കോറർ ഹൈബറി എഫ് സി യുടെ വിഷ്‌ണു,ബെസ്റ്റ് ഗോൾ കീപ്പറായി ഹൈബറി എഫ് സി യുടെ മുഫീദ് എന്നീ കളിക്കാർ അർഹരായി .

ആവേശ ഭരിതമായ മത്സരങ്ങളിൽ കാൽപന്ത് കളിയുടെ മനോഹാരിത കാണികൾക്ക് സമ്മാനിച്ച എല്ലാ ടീമുകൾക്കും ടീം മാനേജർമാർക്കും അതിഥികളായെത്തിയ വിശിഷ്ട വ്യക്തികൾക്കും. ടൂർണമെന്റ് വിജയത്തിനായി നമ്മോടൊപ്പം സഹകരിച്ച സ്പോൺസർമാർക്കും ടൂർണ്ണമെൻറ്കമ്മിറ്റിയോടൊപ്പം സഹകരിച്ച യാസർ കെ പി ,അജീർ വളപട്ടണം ,മെഡിക്കൽ സേവനം സമർപ്പിച്ച കിംസ് ഹെൽത്ത് , മത്സരങ്ങൾ വീക്ഷിക്കാനെത്തിയ കാണികൾക്ക് രുചികരമായ ചായയും പലഹാരങ്ങളും വിതരണം ചെയ്‌ത ലറ്റ്സ കഫേക്കും ടൂർണ്ണമെന്റിൽ സഹകരിച്ച പഞ്ചായത്ത് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങൾക്കും യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നും മത്സരം കാണാനെത്തിയ കാൽപന്ത് സ്നേഹികളായ പ്രവാസികൾക്കും എന്നിങ്ങനെ എല്ലാവർക്കും ടൂർണ്ണമെന്റ് കമ്മിറ്റിയുടെയും കെ എം സി സി വളപട്ടണം പഞ്ചായത്ത് കമ്മിറ്റിയുടേയും പ്രത്യേക നന്ദിയും അഭിനന്ദങ്ങളും അറിയിച്ചു.

Share This Article
error: Content is protected !!