മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി യൂസഫ് വാഹന അപകടത്തിൽ മരണപ്പെട്ടു

Kannadiparamba online news

പള്ളിപ്പറമ്പ് : മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പള്ളിപ്പറമ്പ് പള്ളിൻ്റവിടെ മർവ ഹൗസിലെ പി യൂസഫ് (60) വാഹന അപകടത്തിൽ മരണപെട്ടു.
ഇന്ന് രാവിലെ പള്ളിപ്പറമ്പിലെ പള്ളിയത്ത് വച്ചായിരുന്നു അപകടം. ചെക്കിക്കുളത്ത് മത്സ്യം വാങ്ങാൻ പോയി മടങ്ങി ബൈക്കിൽ വരവെയായിരുന്നു ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്. ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുംതാസാണ് ഭാര്യ.ഫൈറൂസ്, ഫർഹാദ്‌, ഹഫ എന്നിവർ മക്കളാണ്.കബറടക്കം പിന്നീട് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!