കണ്ണൂർ . ട്രാഫിക് ഡ്യൂട്ടിക്കിടെ ഗതാഗത കുരുക്കിനു ഇടയാക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് ആവശ്യപ്പെട്ട ഗ്രേഡ്എസ്.ഐ.യെ കയ്യേറ്റം ചെയ്ത യാത്രക്കാരനായ ബസ് യാത്രക്കാരനെതിരെ ടൗൺ പോലീസ് കേസെടുത്തു.. കൊളച്ചേരി സ്വദേശി ടി.വി.നിസാറിനെ (42) തിരെ പോലീസിനെ കയ്യേറ്റം ചെയ്തതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും
ടൗൺ പോലീസ് കേസെടുത്തത് .ഇന്നലെ ഉച്ചയോടെ ടൗണിലായിരുന്നു സംഭവം. ട്രാഫിക് ഡൂട്ടി ചെയ്തുവരുന്നതിനിടെ വാഹന തടസ്സം സൃഷ്ടിച്ച കെ. എൽ .18.ആർ.5664 നമ്പർ ബസ് ഡ്രൈവറോട് ലൈസൻസ് ആവശ്യപ്പെട്ടതോടെ യാത്രക്കാരനായ പ്രതി ഇറങ്ങി വന്ന്
ഗ്രേഡ് എസ്.ഐ.ജി.എസ്.മനോജിനെ യൂണിഫോമിൻ്റെ കോളറക്ക് പിടിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തും വിധം വെല്ലുവിളി ഭീഷണി നടത്തിയതിന് മനോജ് വി വി യുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തത്.
ട്രാഫിക് പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ യാത്രക്കാരനെതിരെ കേസ്
