ഓണക്കോടി വിതരണംചെയ്തു

Kannadiparamba online news

കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖത്തിൽ സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ കോർപ്പറേഷനിലെ ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു ഓണം എല്ലാവർക്കും ഉള്ള ആഘോഷമാണ് സമൃദ്ധിയുടെ പ്രതികമായ ഓണത്തിന് സന്തോഷം പകരുന്ന നിമിഷമാണിത് എല്ലാവരെയും തുല്യരായി കണ്ട് കള്ളമോ ചതി യോ ഇല്ലാത്ത ഒരു കാലഘട്ടത്തിൻറെ സ്മരണയുമായിട്ടാണ് ഓണം കടന്നുവരുന്നത് ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘമാണ് സോയാ ചാരിറ്റബിൾ ട്രസ്റ്റ് അതിൻ്റെ ചെയർമാൻ എന്ന രീതിയിൽ ഡോക്ടർ ഷമ മുഹമ്മദിൻ്റെ പ്രവർത്തനം ഇത്തരുണത്തിൽ അത്യന്തം അഭിനന്ദനം അർഹിക്കുന്നതാണ്. സമൂഹത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിഭാഗമായ ഹരിതമ സേന അംഗങ്ങളെ തന്നെയാണ് ഇത്തരത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ ഭാവിതലമുറയുടെ സുരക്ഷക്ക് വേണ്ടിയുള്ളതാണ് ‘ അത്യന്തം ക്ലേശകകരമായ ജോലിയാണ് ഈ വിഭാഗം സമൂഹത്തിന് വേണ്ടി ചെയ്യുന്നത്. തുഛമായ വേതനത്തിൽ വീടുകൾ കയറി പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും അവ വേർതിരിച്ച് നൽകി മാലിന്യ സംസ്കരണത്തിൻ്റെ മുഖ്യശില്പി കളായ ഇവരെ ആദരിക്കുക എന്നത് കോർപ്പറേഷൻ്റെ ബാധ്യത കൂടിയാണെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷമ മുഹമ്മദ് മുഖ്യാതിഥിയായി ‘ ചടങ്ങിൽ കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷമീമ ടീച്ചർ, വി.കെ. ശ്രീലത, ഷാഹിന മൊയ്തീൻ, മുൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കൗൺസിലർമാരായ എൻ ഉഷ , ജയസൂര്യൻ സാബിറ ടിച്ചർ എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേന കോർഡിനേറ്റർ ഫഹദ് സ്വാഗതവും ക്ലീൻസിറ്റി മാനേജർ പി. ബൈജു നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!