കണ്ണാടിപ്പറമ്പ: പരിശുദ്ധ പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് നബിദിന സന്ദേശറാലി സംഘടിപ്പിച്ചു.മാനേജ്മെൻ്റ് ഭാരവാഹികളും കോളേജ്, മദ്റസ വിദ്യാർഥികളും നാട്ടുകാരും പങ്കെടുത്തു.ഫലസ്തീനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നരനായാട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ തിരുദൂതർ മുഹമ്മദ് നബി ഉയർത്തിപ്പിടിച്ച മാനവികമൂല്യങ്ങൾ പകർന്നു നൽകുകയായിരുന്നു റാലിയുടെ സുപ്രധാന ലക്ഷ്യം.
ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി അവരുടെ പരമ്പരാഗത ഡ്രസ്സ് കഫിയ്യ, ഈജിപ്ഷൻ വസ്ത്രരീതി, മാപ്പിളകലാരൂപമായ അറബനമുട്ട്,ദഫ് മുട്ട് സ്കൗട്ട്,ഫ്ലവർഷോ തുടങ്ങി വൈവിധ്യമാർന്നസംസ്കാരങ്ങളുടെ രംഗവേദി കൂടിയായിരുന്നു നബിദിന റാലി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

