ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

kpaonlinenews

കൂത്തുപറമ്പ് മമ്പറം പൊയനാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ബൈക്ക് യാത്രക്കാരനായ മൈലുള്ളി മെട്ടയിലെ ഷാരോൺ (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന സഹയാത്രികക്ക് പരിക്കേറ്റു
തലക്ക് സാരമായി പരിക്കേറ്റ സഹയാത്രികയെ
കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും
മമ്പറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ
എതിരെ വരികയായിരുന്ന ലോറി ഇടിച്ചാണ് അപകടം ഗുരുതരമായി പരിക്കേറ്റ ഷാരോണിനെ
നാട്ടുകാർ ഉടൻതന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
ഷാരോണിന്റെ ജീവൻ രക്ഷിക്കാനായില്ല.

Share This Article
error: Content is protected !!