കണ്ണൂർ. ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് തടയാൻ ശ്രമിച്ച യുവാവിനെ വധിക്കാൻ ശ്രമം അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ.ഏറണാകുളം പള്ളുരുത്തി മാടച്ചേരി പറമ്പിൽ ഷിഹാസ് ഷമീർ (27), കണ്ണൂർ തയ്യിൽ നാലുവയൽ സഫ മൻസിലിൽ സൽമാനുൽ (30), തമിഴ്നാട് തിരുനെൽവേലി ശിവപുരത്തെ ശരൺ രാജ (35) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ. സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.ശനിയാഴ്ച രാത്രി 11.45 മണിയോടെ കിഴുത്തളളി ബിവറേജ് ഔട്ട് ലെറ്റിന് സമീപമാണ് സംഭവം.
താഴെചൊവ്വകിഴുത്തള്ളിയിലെ ടി. ഷാരൂണിനെ (26)യാണ് ആക്രമിച്ചത്. മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച യുവാവിനെ
മാലിന്യ ജലം തള്ളാനെത്തിയ കെ.എൽ.71. എ. 4301 നമ്പർ ടാങ്കർ ലോറി യിലുണ്ടായിരുന്നവരുംലോറിക്ക് അകമ്പടി വന്ന കെ.എൽ.13.എ.എഫ്.3966 നമ്പർ ബൈക്കിലുമെത്തിയ സംഘം സ്ക്രൂ ഡ്രൈവർ കൊണ്ടും മറ്റും യുവാവിനെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിൻ്റെ പരാതിയിൽ പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

