തിരക്കേറിയ സ്ഥലങ്ങളിലും ബസിനകത്തും യാത്രക്കാരികളുടെ മാല കവർന്ന സംഘത്തിലെ മൂന്ന് സ്ത്രീകള്‍ കണ്ണൂരില്‍ പിടിയില്‍

Kannadiparamba online news

കണ്ണൂർ: തിരക്കേറിയ സ്ഥലങ്ങളിലും ബസിനകത്തും യാത്രക്കാരികളുടെ മാല കവർന്ന സംഘത്തിലെ മൂന്ന് സ്ത്രീകള്‍ കണ്ണൂരില്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ രാധ (44), മഹാലക്ഷ്മി34), കറുപ്പയ്യ അമ്മ (50) എന്നിവരെയാണ് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷന്‍ എസ്‌.ഐ. കെ.കെ. രേഷ്മ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മാത്രം ഇവര്‍ അഞ്ചിടങ്ങളില്‍ മാലപിടിച്ചുപറിച്ചു. ഇവരുടെ പേരില്‍ തളിപ്പറമ്പിലും എടക്കാട്ടും ഒന്നു വീതവും ടൗണ്‍ പോലീസില്‍ മൂന്നും ചക്കരക്കല്ലിൽ ഒന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ മാലപൊട്ടിക്കുന്നത് ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടര്‍ന്ന് കണ്ണൂരിലും എടക്കാട്ടും നടത്തിയ സി.സി.ടി.വി. പരിശോധനയില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. താഴെ ചൊവ്വയിലെ ആമ്പിലാട്ട് ബദരിയ മൻസിലിൽ ഇ.ആയിഷ (48)യുടെ കഴുത്തിലണിഞ്ഞ രണ്ടുപവൻ്റെ മാലയാണ് കവർന്നത്. കണ്ണോത്തും ചാലിൽ നിന്നും താഴെചൊവ്വയിലേക്കുള്ള ബസ് യാത്രക്കിടെയാണ് കണ്ണൂർ- കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ചാണ് സ്ത്രീമോഷ്ടാവ് മാല കവർന്നത്.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു.

ചക്കരക്കൽവാരം ആശുപത്രിസ്റ്റോപ്പിൽ നിന്നും കമാൽ പീടികയിലേക്ക് പോകുന്നതിനായി കണ്ണൂർ- മയ്യിൽ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വാരം സ്വദേശിനി തടിക്കുളങ്ങര ഹൗസിൽ വിജി പത്രോസിൻ്റെ (58) ഒന്നരപവൻ്റെ മാലയാണ് കവർന്നത്.
ജൂലായ് 23 ന് ചാലോട് നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മൂന്നര പവൻ്റെ മാല കവർന്നുവെന്ന പരാതിയിലും ടൗൺ പോലീസ് കേസെടുത്തിരുന്നു.എടയന്നൂർ സ്വദേശിനി ഇ.പത്മിനി (64) യുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.പരാതിക്കാരിയും മകളും കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് മൂന്നംഗ സ്ത്രീ സംഘം മൂന്നര പവൻ്റെമാല കവർന്ന് രക്ഷപ്പെട്ടത്. തളിപ്പറമ്പിൽ നിന്നും കഴിഞ്ഞ ദിവസമാണ് നാലരപവൻ്റെ മാല കവർന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!